ജില്ലയിൽ ഇന്ന് ഒഴിവാക്കിയ, അല്ലെങ്കിൽ ഉൾപ്പെടുത്തിയ കണ്ടൈൻറ്മെൻറ് സോണുകളുടെ വിവരങ്ങൾ താഴെ ഉൾപ്പെടുത്തിയിരിക്കുന്നു.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
ജില്ലയിൽ 8 പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് 19 സമ്പർക്ക കേസുകളുടെ അടിസ്ഥാനത്തിൽ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന 10 വാർഡുകളും ഒരു ഡിവിഷനും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 8, 12 വാർഡുകൾ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 12ആം വാർഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 16ആം വാർഡ്, വരവൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഭാഗികമായും 9, 17 വാർഡുകളും, കൊരട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, ചാലക്കുടി നഗരസഭ 28 ആം ഡിവിഷൻ എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ
ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ ഡിവിഷൻ/വാർഡുകളും:
രോഗവ്യാപന സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വടക്കാഞ്ചേരി നഗരസഭ 12, 15, 33 ഡിവിഷനുകൾ, മാള ഗ്രാമപഞ്ചായത്ത് 20 ആം വാർഡ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, തെക്കുംകര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്, കോലഴി ഗ്രാമപഞ്ചായത്ത് 12, 13 വാർഡുകൾ,
ചേലക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 26, 27, 28, 29, 30 എന്നീ ഡിവിഷനുകൾ, തൃശൂർ കോർപ്പറേഷൻ ഏഴാം ഡിവിഷൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് 1, 5, 7 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി.