മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ടു..

മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തിൽപ്പെട്ട് മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. തളിക്കുളം നമ്പിക്കടവ് ബീച്ചിൽ ആണ് അപകടം , വലപ്പാട് ബീച്ച് പ്രിയ സെൻ്ററിന് വടക്ക് തെക്കിനിയേടത്ത് അടിമ മകൻ 65 വയസ്സുള്ള വേലായുധൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം ,രാവിലെ ചേറ്റുവ ഹാർബറിൽ നിന്നും പുറപ്പെട്ട വലപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശക്തിവേൽ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.