അറിഞ്ഞിരിക്കുക സമയ ക്രമീകരണം.. | സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍… ഉള്ള സമയമാറ്റം വിശദമായി..

BANKING-INFORMATION-UPDATE-BANK-NEW

ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്, സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുന്നു. അക്കൗണ്ട് നബറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി അറിയിച്ചു. ക്രമീകരണം അക്കൗണ്ട് നമ്പറുകൾ അടിസ്ഥാനത്തില്‍ ബാങ്കിലെത്തേണ്ട സമയം നിശ്ചയിച്ചാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോ വിഡ് ജാഗ്രതയുടെ ഭാഗമായി ഓണക്കാലത്ത് തിരക്ക് കുറയ്ക്കാനാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങള്‍ക്കായി ബാങ്കില്‍ ആരും വരേണ്ടതില്ല. ഫോണില്‍ ബന്ധപ്പെട്ടാല്‍ മതി.

2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം. 4,5,6,7 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.

8,9 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയില്‍ ബാങ്കില്‍ എത്തണം. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് ഇടപാട് നടത്തുന്നവര്‍ക്കും വായ്പ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിയന്ത്രണം ഉണ്ടാകില്ല.