കാമുകനോടൊപ്പം കുട്ടികളെ ഉപേക്ഷിച്ച് വീട്ടമ്മ ഒളിച്ചോടി..

കാമുകനോടൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും, കാമുകനെയും ചേര്‍പ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി .വി ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ഹരിത 25 വയസ്സ് തെക്കുമ്പാടന്‍ വീട് സ്ഥലം ചിറയ്ക്കല്‍. കാമുകന്‍ രതീഷ് 33 വയസ്സ് പത്താരത്ത് വീട് പെരിങ്ങോട്ടുകര താന്ന്യം എന്നിവരെയാണ് കോടതി 27/08/ 20 തിയ്യതി വരെ റിമാന്‍ഡ് ചെയ്തു.

5 ഉം ,6 ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചു പോയതിനാണ് അമ്മയെ റിമാന്‍ഡ് ചെയ്തത്. ഒന്നാം പ്രതിയുടെ അമ്മയുടെ സംരക്ഷണത്തിലാണ് കുട്ടികള്‍. ഈ കുറ്റത്തിന് പ്രേരിപ്പിച്ചു കൂട്ടി കൊണ്ട് പോയതിനാണ് കാമുകനെയും റിമാന്‍ഡ് ചെയ്തത് .