ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ തൃശൂർ സ്വദേശിനി മരിച്ചു.

ചികിത്സക്കായി ഒമാനിൽ നിന്ന് നാട്ടില്‍ പോയ പ്രവാസി വനിത നിര്യാതയായി. നിസ്‌വ കര്‍ഷയില്‍  ആട്ടോ ഇലക്​ട്രിക്കല്‍ സ്​ഥാപനം നടത്തുന്ന തൃശൂര്‍ പീച്ചി സ്വദേശി പ്രസാദി​െന്‍റ ഭാര്യ ധന്യ (39) ആണ്​ ശനിയാഴ്​ച പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചത്

അര്‍ബുദ രോഗബാധിതയായിരുന്നു. തുടര്‍ ചികിത്സക്കായി കഴിഞ്ഞ ഫെബ്രുവരിയിലാണ്​ കുടുംബസമേതം നാട്ടിലേക്ക്​ മടങ്ങിയത് . 15 വര്‍ഷമായി കുടുംബത്തോടൊപ്പം ഒമാനിലുണ്ട്​. നിസ്‌വ ഇന്ത്യന്‍ സ്കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന അതീഷ് പ്രസാദ് ഏക മകനാണ്​.