കുവൈത്തിൽ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

തൃശൂർ  സ്വദേശി പുഷ്പകത്ത് മഹേഷ് പരമേശ്വരന്‍ (51) കുവൈത്തിൽ വാഹനപകടത്തില്‍ മരിച്ചു‌. താരിഖ് അല്‍ ഗാനിം കമ്ബനിയിലെ എച്ച്‌.ആര്‍. മാനേജരായിരുന്നു. സ്ഥാപനത്തിലെ
ജോലി അവസാനിപ്പിച്ച്‌ ഈ മാസം 31ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത്‌ പോയതായിരുന്നു. ഡെലിവറി ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.