ജില്ലയിൽ 85. പേർക്ക് കൂടി കോ വിഡ്; 63 പേർക്ക് രോഗമുക്തി

Covid-Update-thrissur-district-collector

ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 15) 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 518 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2360 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം1825 ആണ്.

രോഗം സ്ഥിരീകരിച്ചവരിൽ 25 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 17 പേർ രോഗബാധിതരായി. ശക്തൻ 14, പുത്തൻചിറ ക്ലസ്റ്റർ 02 , മിണാലൂർ 01, ചാലക്കുടി ക്ലസ്റ്റർ 08 എന്നിങ്ങനെയാണ് കണക്ക്.