വിവാഹ വാഗ്ദാനം നൽകി പീ ഡനം പ്രതി അറസ്റ്റിൽ

തൃശ്ശൂരിലെ ലോഡ്ജിൽ വച്ചു പീഡിപ്പിച്ചു. പൊന്നാനി സ്വദേശിയായ യുവതിയുടെ പരാതിയിൽ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. പീഡനക്കേസിൽ പോലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്ന സജ്ന മൻസിലിൽ ആസിഫിനെ ആണ് തൃശൂർ ഈസ്റ്റ് പോലീസ് വിദേശത്തു നിന്നും വരുന്ന വഴിയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. 2017 ലാണ് സംഭവം.

വിദേശത്ത് പോയ പ്രതി 2019 ൽ തിരികെ നാട്ടിലെത്തിയപ്പോൾ തൃശ്ശൂരിലേക്ക് വരാൻ യുവതിയെ നിർബന്ധിച്ചു.  യുവതിയുടെ വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞു. ഇതോടുകൂടി പ്രതി യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. വിവാഹം മുടങ്ങിയ യുവതി പോലീസിൽ പരാതി കൊടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ്.