മുഖ്യമന്ത്രി സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ …

തിരുവനന്തപുരം: കൊ വിഡ് സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സംബര്‍ക്കതെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡി.ജി.പി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്ക് അകമാണ് മലപ്പുറം കളക്ടറും എസ്.പിയും അടക്കമുള്ളവര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സംബര്‍ക്ക പട്ടികയില്‍പ്പെട്ടത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകാനാണ് തീരുമാനം .

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എല്ലാവര്‍ക്കും ആന്‍റിജന്‍ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുന്‍കയ്യെടുത്ത് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.