പെ​രുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം നിരോധിച്ചു..

കാ​ഞ്ഞാ​ണി: അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​തോ​ടെ പെരുംപുഴ വ​ലി​യ പാ​ലം (കഞ്ഞാണി വലിയ പാലം) വ​ഴി​യു​ള്ള ബ​സ് ഗ​താ​ഗ​തം ഇ​ന്നു​ മുതൽ പൂർണമായും നി​രോ​ധി​ച്ചു. മുരളി പെ​രു​നെ​ല്ലി എം​.എൽ.എയുടെ നേതൃത്വത്തിൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. കാഞ്ഞാണി ഭാഗത്തു നിന്നു വ​രു​ന്ന ബ​സു​ക​ൾ പ​റ​ത്താ​ട്ടി ഷെ​ഡി​നു സ​മീ​പം യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ച് പോ​കും.

തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് കാ​ഞ്ഞാ​ണി​ ഭാഗത്തേക്ക് വ​രു​ന്ന ബ​സു​ക​ൾ, ആ​റാം​ക​ല്ലി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് തി​രി​ച്ചു പോ​കും.രണ്ട് വശങ്ങളിലു മിറങ്ങുന്ന യാത്രക്കാർക്ക് പെ​രുംപുഴ പാ​ല​ത്തി​ലൂ​ടെ കാ​ൽ ന​ട​യാ​യോ മ​റ്റ് ചെ​റു​വാ​ഹ​നങ്ങ​ളി​ലൂ​ടെ​യോ​ ഒരു കി​ലോ​ മീറ്ററോളം ദൂ​രം പോയാൽ യാ​ത്ര തുടരാനാകും.​ ഇന്നു രാവിലെ മു​ത​ൽ ഈ ​നി​യ​ന്ത്ര​ണം വെരും ഈ നിയമം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​കൾ എടുക്കുമെന്നും അ​ന്തി​ക്കാ​ട് പൊ​ലി​സ് അ​റി​യി​ച്ചു