ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമായി ആവശ്യമെങ്കിൽ പ്രത്യേക ക്വാറന്റീൻ സൗകര്യം ഏർപ്പെടുതണം എന്ന് അദ്ദേഹം പറഞ്ഞു.
നിബന്ധനകൾ:- 1- ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റും മാർക്കറ്റിന്റെ പ്രവർത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കിൽ വരും ദിവസങ്ങളിൽ മത്സ്യ-ഇറച്ചി മാർക്കറ്റുകളും തുറക്കും. 2- കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. 3- കോ വിഡ് പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികളെയും തൊഴിലാളികളെയും മാത്രമേ മാർക്കറ്റിലേക്ക് വരാൻ അനുവദിക്കൂ. 4- പോലീസ്, വ്യാപാരി-തൊഴിലാളി സംഘടനാ പ്രതിനിധികൾ, വൊളന്റിയർമാർ എന്നിവരുൾപ്പെട്ട ക്ലോസ്ഡ് വാച്ച് ഗ്രൂപ്പിന്റെ നിരീക്ഷണത്തിലാവും മാർക്കറ്റിന്റെ പ്രവർത്തനം.
5 – ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്കിറക്കാൻ സമയക്രമം ഏർപ്പെടുത്തും. 6- ചെറുകിട മാർക്കറ്റുകളിലേക്കുള്ള പച്ചക്കറി വിതരണത്തിലും നിയന്ത്രണ ങ്ങളുണ്ടാവും. 7- അനൗൺസ് മെന്റിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. 8- 60 വയസ്സ് കഴിഞ്ഞവരെ മാർക്കറ്റിനകത്ത് അനുവദിക്കില്ല. 8- തൊഴിലാളികൾക്കും വ്യാപാരികൾക്കും ചുമട്ടു തൊഴിലാളികൾക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് അനുവദിക്കും. 9- ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കും. 10- വഴിയോര തട്ടുകടകളും ആദ്യഘട്ടത്തിൽ അനുവദിക്കില്ല.