തൃശൂർ നഗരത്തിലെ വെള്ളക്കെട്ട്: സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യ്തു…

തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം കനത്ത മഴയിൽ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ ബഹു. കേരള ഹൈക്കോടതി ഉത്തരവ് സംസ്ഥാന ഗവണ്മെന്റും ജില്ലാ ഭരണകൂടവും നടപ്പിലാക്കാത്തതു ചൂണ്ടിക്കാണിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ എ. പ്രസാദ് കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യ്തു. ആറാഴ്ചക്കകം വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കണമെന്നും സമയ ബന്ധിതമായി അശാസ്ത്രീയമായ നിർമ്മാണങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും 2019 നവംബർ 6 നു എ.പ്രസാദിന്റെ ഹർജിയിൽ
ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തൃശൂർ നഗരത്തിലെ ജനങ്ങളുടെ ദുരിത ജീവിതത്തിൽ ഹൈക്കോടതി നടത്തിയ
ഇടപെടലിനെപ്പോലും വില കുറച്ചു കണ്ടതു കൊണ്ടാണ് ഇക്കാര്യത്തിൽ
സർക്കാറും ജില്ലാ ഭരണ കൂടവും വെല്ലുവിളിയാണെന്നും കോടതി ഉത്തരവുയാതൊരു നടപടിയും എടുക്കാത്തതെന്നും ഇത് ജുഡീഷ്യറിയോടും നിയമം പോലും ഗൗനിക്കാതെ സർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുകയാണെന്നും അഡ്വ. സി.ആർ. രഖേഷ് ശർമ്മ പറഞ്ഞു..