(ആഗസ്റ്റ് 11/08/20) ജില്ലയിൽ 32 പേർക്ക് കൂടി കോ വിഡ്….

Covid-Update-thrissur-district-collector

68 പേർക്ക് രോഗമുക്തി ജില്ലയിൽ 32 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1606 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ.

ശക്തൻ ക്ലസ്റ്ററിൽ നിന്ന് 5 പേർക്കും പുത്തൻചിറ ക്ലസ്റ്ററിൽ നിന്ന് 3 പേർക്കും മിണാലൂർ, കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഓരോരുത്തർക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാൽ സ്വദേശിയായ ആരോഗ്യ പ്രവർത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കം വഴി 15 പേർക്ക് രോഗബാധയുണ്ടായി. രോഗഉറവിടമറിയാത്ത 2 പേരും പോസിറ്റീവായി. ഷാർജയിൽ നിന്ന് തിരിച്ചെത്തിയ 2 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടുന്നു.

ജില്ലയിലെ പോസിറ്റീവ് കേസുകൾ 1. സമ്പർക്കം-കാറളം – 43 പുരുഷൻ.2. സമ്പർക്കം-ത്യശ്ശൂർ കോർപ്പറേഷൻ – 45 പുരുഷൻ. 3. സമ്പർക്കം- -ത്യശ്ശൂർ കോർപ്പറേഷൻ – 34 പുരുഷൻ.4. സമ്പർക്കം- പടിയൂർ – 63 പുരുഷൻ.5. സമ്പർക്കം-പടിയൂർ – 52 സ്ത്രീ.6. സമ്പർക്കം-പടിയൂര് – 58 സ്ത്രീ.7. സമ്പർക്കം-അവണ്ണിശ്ശേരി – 65 സ്ത്രീ.8. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 58 സ്ത്രീ. 9. സമ്പർക്കം-ഇരിങ്ങാലക്കുട – 7 ആൺകുട്ടി. 10. സമ്പർക്കം – ഇരിങ്ങാലക്കുട – 31 സ്ത്രീ.

11. സമ്പർക്കം-കൈപ്പമംഗലം – 5 പെൺകുട്ടി. 12.സമ്പർക്കം- കൈപ്പമംഗലം – 85 പുരുഷൻ.
13. സമ്പർക്കം-കൈപ്പമംഗലം – 42 പുരുഷൻ. 14. സമ്പർക്കം-കാറളം – 39 പുരുഷൻ. 15. സമ്പർക്കം-ഇരിങ്ങാലക്കുട – 32 പുരുഷൻ. 16. ആരോഗ്യ പ്രവർത്തക – കാട്ടാകാമ്പാൽ സ്വദേശി – 47 സ്ത്രീ. 17. കെ.എസ്.ഇ ക്ലസ്റ്റർ- ചേർപ്പ് – 67 സ്ത്രീ. 18. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 37 പുരുഷൻ.
19. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 70 സ്ത്രീ.

20. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 56 സ്ത്രീ. 21. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 24 സ്ത്രീ. 22. ശക്തൻ ക്ലസ്റ്റർ- പാറളം – 23 സ്ത്രീ. 23. ശക്തൻ ക്ലസ്റ്റർ- പാറളം – 32 പുരുഷൻ. 24. ശക്തൻ ക്ലസ്റ്റർ- പാറളം – 1 ആൺകുട്ടി.
25. ശക്തൻ ക്ലസ്റ്റർ- പാറളം – 58 സ്ത്രീ.
26. ശക്തൻ ക്ലസ്റ്റർ -ത്യശ്ശൂർ കോർപ്പറേഷൻ – 41 പുരുഷൻ.

27. ഷാർജയിൽ നിന്ന് വന്ന മുരിയാട് സ്വദേശി – 35 പുരുഷൻ. 28. ഷാർജയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി – 48 പുരുഷൻ. 29. തെലുങ്കാനയിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 40 പുരുഷൻ. 30. ചെനൈയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്വദേശി – 44 പുരുഷൻ. 31. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 33 പുരുഷൻ. 32. ഉറവിടമറിയാത്ത രാമവർമ്മപുരം സ്വദേശി – 32 പുരുഷൻ.