തൃശ്ശൂർ ജില്ല (Aug-08) കണ്ടൈൻമെന്റ് സോണിൽ വരുത്തിയ മാറ്റങ്ങൾ…

thrissur-containment-covid-zone
thrissur-containment-covid-zone

തൃശ്ശൂർ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി പരിയാരം ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, കുന്ദംകുളം നഗരസഭയിലെ ഒമ്പതാം ഡിവിഷൻ, മതിലകം ഗ്രാമപഞ്ചായ ത്തിലെ പത്താം വാർഡ്, പാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, ഒമ്പത്, 12 വാർഡുകൾ,അവണൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, വടക്കാഞ്ചേരി നഗരസഭയിലെ 12ാം ഡിവിഷൻ, തൃശൂർ കോർപറേഷനിലെ 25, 50 ഡിവിഷനുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോണുകളായി ഇന്ന് പ്രഖ്യാപിച്ചത്.

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ വരവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, വരന്തരപ്പിള്ളി ഗ്രാമപ ഒന്നാം വാർഡ്, മാള ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായ ത്തിലെ നാലാം വാർഡ് എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.