മൂന്നാര്‍ പെട്ടിമുടിയില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. മലമുകളില്‍ നിന്ന് വെള്ളവും മണ്ണും ഒഴുകിയിറങ്ങുന്നത് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയാണ്.
അപകടമുണ്ടായ സ്ഥലത്ത് മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ചത് 24 മൃതദേഹങ്ങളാണ്. അഴുകിയ നിലയിലാണ് പല മൃതദേഹങ്ങളും കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനം നാളെ പൂര്‍ത്തിയായേക്കുമെന്നാണ് സൂചന.