തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടതോടുകളും നിറഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി.
എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്. എറിയാട് പഞ്ചായത്തിൽ അഴീക്കോട് ലൈറ്റ് ഹൗസ്,തട്ടുകടവ് പ്രദേശത്തും ശ്രീനാരായണപുരം പഞ്ചായത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ, അഞ്ചങ്ങാടി എറിയാട് ചന്ത, മണപാട്ടുചാൽ, ചേരമാൻ എന്നിവിടങ്ങളിലും എടവിലങ്ങ് പഞ്ചായത്തിൽ കാര, വാക്കടപ്പുറം, എന്നീ കടപ്പുറങ്ങളിലുമാണ് കടലേറ്റം രൂക്ഷമായത്.