ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കും എന്ന് മുഖ്യമന്ത്രി. ഇതോടൊപ്പം രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ; അടിയന്തര ധനസഹായം പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ സംസ്ഥാനത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും മുഖ്യമന്ത്രി രേഖപ്പെടുത്തി.