“സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. 814പേർക്ക് രോഗമുക്തി” കോ വിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രിയും, വാർത്താമാധ്യമങ്ങളോട് വെളിപ്പെടുത്തി.
തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
തൃശ്ശൂർ ജില്ലയില്‍ ഇന്ന് ആശ്വാസം. ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് രോഗമുക്തിയുണ്ടായി, 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1345 ആണ്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 8 പേർക്ക് സമ്പർക്കബാധയുണ്ടായി.
ശക്തൻ ക്ലസ്റ്റർ 1, രാമപുരം ക്ലസ്റ്റർ 1, കുന്നംകുളം ക്ലസ്റ്റർ 1, കെഎസ്ഇ ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം വഴി 7, ഉറവിടമ 4 എന്നിങ്ങനെയാണ് സമ്പർക്ക രോഗബാധയുടെ കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 8 ഉം വിദേശത്ത് നിന്ന് എത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുമുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11673 പേരിൽ 11045 പേർ വീടുകളിലും 628 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 70 പേരെയാണ് വെളളിയാഴ്ച (ആഗസ്റ്റ് 7) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 591 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 7) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 580 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.