തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ താലൂക്ക് ഓഫീസുകളും, എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആഗസ്റ്റ് 8 ശനിയാഴ്ച തുറന്നു പ്രവർത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്യാമ്പുകൾ തുറക്കുന്നതിനും സംവിധാനമൊരുക്കിയാതായി കളക്ടർ അറിയിച്ചു..
വിവിധ വകുപ്പുകളുടെ കീഴിലുള്ള ജീവനക്കാരേയും ഡ്രൈവർമാരടക്കം വാഹനങ്ങളേയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അവശ്യ സന്ദർഭങ്ങളിൽ തഹസീൽദാർക്ക് ഉപയോഗപ്പെടുത്താൻ കഴിയുംവിധം ഓഫീസ് മേധാവികൾ ലഭ്യമാക്കണം. ഇതിനാവശ്യമായ നിർദ്ദേശം നൽകി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.