ഇന്നലെ ഉണ്ടായ കനത്തമഴയിൽ ആന ഒഴുകിയെത്തി..

നേര്യമംഗലത്ത് ഇന്നലെ ഉണ്ടായ കനത്തമഴയിൽ പെരിയാർ ഇരു കരകളും നിറഞ്ഞൊഴുകിഎപ്പോഴാണ് പുഴയിലൂടെ ആന ഒഴുകിയെത്തിയത്. ആനയെ നാട്ടുകാർ കണ്ടതിനെ തുടർന്ന് വനം വകുപ്പിലും പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു.

ശക്തമായ മല വെള്ളപ്പാച്ചിലിൽ താഴേയ്ക്ക് ഒഴുകിപ്പോയ ആനയെ പ്രതികൂല കാലാവസ്ഥ കാരണം കരയ്ക്ക് അടുപ്പിക്കാനായില്ല. ഈ നേര്യമംഗല വനമേഖലയിലെ ആന ആയിരിക്കാമെന്നാണ് നിഗമനം.