വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 8പേര്‍ മ രിച്ചു. മൂന്നാറില്‍ നിന്ന് 30കിലോമീറ്റര്‍ ആകലെയുള്ള ഇവിടെ 83പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 50പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് സൂചന.
മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ 10പേരെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്.
രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടെ എത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകര്‍ന്നതും ഇവിടേക്കുള്ള യാത്ര ദുഷ്കരമാണ്. കഴിഞ്ഞ പ്രളയ കാലത്താണ് പെരിയവര പാലം തകര്‍ന്നത്. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.
രക്ഷാപ്രവർത്തനം നടക്കുന്നത് കളക്ടറുടെ നേതൃത്വത്തിലാണ്. വൈകീട്ട് മന്ത്രി എം എം മണി സംഭവ സ്ഥലം സന്ദർശിക്കും. കാഴ്ചക്കാരായി വന്നു രക്ഷാപ്രവർത്തനത്തിന് മാർഗ്ഗതടസ്സം ഉണ്ടാക്കരുതെന്നു പോലീസ് അറിയിച്ചു.
മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.