ചാലക്കുടി പുഴയിൽ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകുന്നു.

തൃശ്ശൂർ : ചാലക്കുടി പുഴയിലേക്ക് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുകുന്നു. ഇന്ന് രാവിലെ 6 മണിയോടു കൂടി ഡാമിലെ ജലനിരപ്പ് 421.05 m ൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെരിങ്ങൽ കൂത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിസ്‌ ഗേറ്റുകൾ തുറന്നിരുന്നു.

നിലവിൽ രണ്ട് സ്ലൂയിസ്‌ ഗേറ്റ് വഴിയാണ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്. വ്യാഴാഴ്ചയേക്കാൾ ഇരട്ടിയിലധികം ജലമാണ് ചാലക്കുടി പുഴയിലേക്കെത്തുന്നത് . പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.