തൃശ്ശൂർ ജില്ലയിൽ പുതിയ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി.

thrissur-containment-covid-zone
thrissur-containment-covid-zone

കോ വിഡ് രോഗവ്യാപനം തടയുന്നതിനായി തൃശ്ശൂർ ജില്ലയിൽ ഏഴ് കണ്ടെയ്ൻമെൻറ് സോണുകൾ കൂടി പ്രഖ്യാപിച്ചു. മൂന്ന് വാർഡുകളെ ഒഴിവാക്കി. ഇരിങ്ങാലക്കുട നഗര സഭയിലും മുരിയാട് ഗ്രാമ പഞ്ചായത്തിലും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും.

നടത്തറ ഗ്രാമ പഞ്ചായത്തിലെ 12,13 വാർഡുകൾ, അരിമ്പൂർ ഗ്രാമ പഞ്ചായത്തിലെ  വാർഡ്15 , തെക്കുംകര ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡ്, കാറളം ഗ്രാമ പഞ്ചായത്തിലെ  ഒന്ന്,രണ്ട് വാർഡുകൾ, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ്, എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് , വലപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ്13, വേളൂക്കര ഗ്രാമപഞ്ചായത്തിലെ വാർഡ്18, എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണം തുടരും.