കൊടുങ്ങല്ലൂർ നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ജനങ്ങൾക്ക് സഹായം നൽകാം.

life-mission-thrissur-wadakkanchery

പുല്ലൂറ്റ് മുസിരിസ് പൈതൃക പദ്ധതി കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ജനങ്ങൾക്ക് സഹായം നൽകാം. ഗുരുതരാവ സ്ഥയിലല്ലാത്ത 250 കോവിഡ് രോഗ ബാധിതരെ ഒരേ സമയം ശുശ്രൂഷിക്കാൻ കഴിയുന്ന ഈ കേന്ദ്രം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനപിന്തുണയോടെ സജ്ജമാക്കുന്നതിനാണ് കൊടുങ്ങല്ലൂർ നഗരസഭ ഉദ്ദേശിക്കുന്നത്.

ഫ്രിഡ്ജ്, ടെലിവിഷൻ, ഇൻസിനറേറ്റർ, വാട്ടർ പ്യൂരിഫയർ, വാഷിങ് മെഷീൻ, ഓട്ടോമാറ്റിക് സാനിറ്റൈസർ, ഡിസ്‌പെൻസർ, കമ്പ്യൂട്ടർ, പി പി ഇ കിറ്റ്, മാസ്‌ക്, ഫേസ്ഷീൽഡ്, കയ്യൂറ, സാനിറ്റൈസർ, ചൂല്, മോപ്പ്, ബക്കറ്റ്, മഗ്ഗ്, പുതപ്പ്, തലയിണ, തലയിണ കവർ, സാനിറ്ററി നാപ്കിൻ, ക്യാരം ബോർഡ്, ചെസ്സ് ബോർഡ്, വിനോദോപ എന്നിവയാണ് വാങ്ങി നൽകേണ്ട സാധന സാമഗ്രികൾ. ഭക്ഷണ ചെലവ് ഒരാൾക്ക് ഒരു ദിവസം 260 രൂപ. സാധനങ്ങൾ വാങ്ങി നൽകാൻ കഴിയാത്തവർക്ക് അവ വാങ്ങുന്നതിനുള്ള തുക സംഭാവനയായി നൽകാമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547858390, 9947614009, 99959 37317. അക്കൗണ്ട് വിവരം: കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി സി എഫ് എൽ ടി സി, അക്കൗണ്ട് നമ്പർ: 50100365097588. ഐ എഫ് എസ് സി കോഡ് – HDFC0001542 എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടുങ്ങല്ലൂർ ബ്രാഞ്ച്.