വയോധികയുടെ മൃതദേഹം ദഹിപ്പിക്കാന്‍ സ്ഥലം നല്‍കി സ്റ്റുഡിയോ ഉടമയുടെ നന്മ മനസ്സ് !

വാടകവീട്ടിൽ താമസിക്കുന്ന വയോധികയുടെ മൃതദേഹം ദഹിപ്പിക്കാന്‍ സ്ഥലം നല്‍കി സ്റ്റുഡിയോ ഉടമയുടെ നന്മ മനസ്സ്! കൈപ്പമംഗലം മൂന്നു പീടിക കുറൂട്ടിപറമ്പിൽ സത്യൻ ആണ് വയോധികയുടെ മൃതദേഹത്തിനു ചിതയൊരുക്കാൻ സ്ഥലം നൽകിയത്.

കഴിഞ്ഞ ദിവസം മൂന്നുപീടികയിലെ കാളു ആണ് മരണപ്പെട്ടത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പൊതു സ്ഥലത് സംസ്കാരം നടത്താൻ ആണ് തീരുമാനിച്ചത്. എന്നാൽ കോവിഡ് ടെസ്റ്റിന് ശേഷമേ സംകരിക്കാവു എന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. തുടർന്നു നടപടികൾ പൂർത്തിയാക്കി. ഈ സന്ദർഭത്തിൽ ആണ് സത്യൻ സ്ഥലം വിട്ടു നൽകാം എന്ന് പറഞ്ഞത്.