വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിച്ചു. ഒരു ചായ കുടിക്കാന്‍ 100 രൂപ നല്‍കേണ്ടി വന്ന തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് ഈ കൊള്ള അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ടു. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുകടികളും ഇനി മുതല്‍ നല്‍കണം.
വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്.