വടക്കാഞ്ചേരി കാണിപ്പയ്യൂരിൽ നിന്നും ചാരായം, വാഷ് പിടികൂടി..

കാണിപ്പയ്യൂരിൽ നിന്നും വാഷ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഡെപ്യുട്ടി എക്സ്സൈസ് കമ്മീഷ്ണർ കെ. പ്രദീപ്കുമാറിന് വടക്കാഞ്ചേരി എക്സെസ് സർക്കിൾ ഇൻസ്പെക്ടർ സലിം കുമാർ ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുന്നംകുളം, കാണിപ്പയ്യൂരിൽ നിന്നും ചാരായം വാറ്റുന്നതിന് പാകപെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തി, നശിപ്പിച്ചു.

എക്സൈസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ. ജെ. ലോനപ്പൻ സിവിൽ എക്സ്സൈസ് ഓഫീസർ എൻ. വി. അജീഷ് കുമാർ എന്നിവർ പങ്കെടുത്തു.