ഇന്ന് ആഗസ്ത് -1: തൃശ്ശൂർ ജില്ല 27വാർഡ്/ഡിവിഷനുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി!

thrissur-containment-covid-zone
thrissur-containment-covid-zone

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 27 വാർഡ്/ഡിവിഷനുകളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. കോ വിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്നാണ് ശനിയാഴ്ച തൃശ്ശൂർ ജില്ലാ കളക്ടർ ഉത്തരവിട്ടത്. നാല് വാർഡ്/ഡിവിഷനുകളെ പുതുതായി കണ്ടെയ്ൻമെൻറ് സോണാക്കി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരുകയും ചെയ്യും,

പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, താന്ന്യം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, 12, 13, 15, 16 വാർഡുകൾ, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്തിലെ 14, 15 വാർഡുകൾ, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, 12, 13 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, 14, 15 വാർഡുകൾ, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകൾ എന്നിവയെയാണ് കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയത്.

അതേസമയം, ചാലക്കുടി നഗരസഭയിലെ ഡിവിഷൻ 14 ,അടാട്ട് ഗ്രാമപഞ്ചായത്തിലെ വാർഡ് 14, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ നാല്, ഒമ്പത് വാർഡുകൾ എന്നിവയെ പുതിയതായി കണ്ടെയ്മെൻറ് സോണാക്കി.