വടക്കാഞ്ചേരി റോഡിലെ ഇലക്ട്രിക് ഷോപ്പ് ഉടമക്ക് കോ വിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ശ്രവം കഴിഞ്ഞ ദിവസം പരിശോധനക്കെടുത്തിരുന്നു. ശ്രവം പരിശോധനയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം കടയിൽ എത്തിയതായി ഇവിടുത്തെ തൊഴിലാളികൾ പറഞ്ഞു. ഇന്ന് പരിശോധനാഫലം വന്നതോടെയാണ് ഇയാൾക്ക് കോ വിഡ് പോസിറ്റീവ് ആണെന്ന വിവരമറിഞ്ഞത്.
ഉടമയ്ക്ക് കോ വിഡ് സ്വീകരിച്ചിട്ടും ഇലക്ട്രിക് കടയുടെ പ്രവർത്തനം തുടർന്നതോടെ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കട അടച്ചു. തുടർന്ന് ഇവിടെ ജോലിയുണ്ടായിരുന്ന പത്തോളം ജീവനക്കാരോട് കൊറന്റൈനിൽ പോകാൻ നിർദേശം നൽകി.