ലൈഫ് – പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി.

life-mission-thrissur-wadakkanchery

ലൈഫ് – പിഎംഎവൈ പദ്ധതി: കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74വീടുകളുടെ താക്കോൽദാനം നടത്തി. ഇരുപതാം വാർഡായ പാലിയം തുരുത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന കർമ്മം അഡ്വ വി ആർ സുനിൽകുമാർ എം എൽ എ ആണ് നിർവ്വഹിച്ചത്. മൂന്ന്കോടിയിലേറെ രൂപയാണ് ഈവാർഡിൽ ഭവന പദ്ധതിക്കായി ചിലവഴിച്ചിട്ടുള്ളത്. നഗര സഭ ഇതുവരെ 1030വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു.

കൊടുങ്ങല്ലൂർ നഗരസഭയ്ക്കായിരുന്നു ഏറ്റവും കൂടുതൽ വീടുകൾ നൽകിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്. നഗരസഭയിൽ ഇനിയും വീടുകൾ ലഭിക്കാത്ത ആളുകൾക്ക് വീടുകൾ നൽകുമെന്ന് അധ്യക്ഷത വഹിച്ച ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് നിർമ്മിക്കുവാൻ പണമില്ലാത്തവർക്കും വീടും ഭൂമിയും ഇല്ലാത്തവർക്കും അപേക്ഷ നൽകാം. ആഗസ്റ്റ് 14വരെ അപേക്ഷ ഓൺലൈൻ വഴിയാണ് സ്വീകരിക്കുക.