സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആലുങ്കല്‍ ദേവസി(80) നിര്യാതനായി. സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതു മുതല്‍ പ്രവര്‍ത്തകനായ ഇദ്ദേഹം, സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിരാവസ്ഥ കാലത്ത് 20 മാസം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കളമശേരി-ഏലൂര്‍ മേഖലയില്‍ പ്രമുഖ എച്ച്. എം. എസ്. ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്നു ആലുങ്കല്‍ ദേവസി.

1979ലും 199ലും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ട ഇദ്ദേഹം, ഇടപ്പള്ളി ബ്ലോക്ക് ബി ഡി സി ചെയര്‍മാന്‍, കെ എസ് എഫ് ഇ ബോര്‍ഡ് അംഗം എന്നീ നിലകളിലും ജനതാ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ബോര്‍ഡ് മെമ്പര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്.