ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും ഗുരുതര പരിക്കേറ്റു. വഡാക്കാഞ്ചേരിയിൽ റെയിൽവേ സ്റ്റേഷന് സമീപം ആണ് സംഭവം. മഞ്ചേരി വീട്ടിൽ മോഹനൻ(61), മകൻ ജിതിൻ(30) എന്നിവർ വരവൂർ സ്വദേശികളാണ്.
ഇന്നലെ രാത്രി ഒമ്പതോടെ ലോറി നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു അപകടമുണ്ടായത് എന്ന് പറയുന്നു. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചിരുന്നു.