ഡ്രൈ ഡേയിൽ മദ്യ വില്പന..

തൃശൂർ: ഡ്രൈ ഡേയിൽ അനധികൃത അളവിൽ കൂടുതൽ വിദേശമദ്യം വില്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടു വന്നയാളെ തൃശൂർ എക്സസൈസ് സംഘം പിടികൂടി. കുട്ടനെല്ലൂർ സ്വദേശി ചിറക്കേകാരൻ സൈമൺ (56) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ ഹരിനന്ദനൻറെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ സംഘത്തിൽ സിവിൽ ഓഫീസർമാരായ ബിബിൻ ചാക്കോ, നിവ്യ ജോർജ്, ഡ്രൈവർ മനോജ് പ്രിവൻറീവ് ഓഫീസർമാരായ ശിവശങ്കരൻ, ജെയ്സൻ ജോസ്, വിനോജ്, എന്നിവർ ഉണ്ടായിരുന്നു.