ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ പരിക്ക്..

kanjavu arrest thrissur kerala

ക ഞ്ചാവു മാഫിയയുടെ ആക്രമണത്തിൽ മതിലകം വൈസ് പ്രസിഡൻറ് മൂക്കേനി ബാദുഷ ( 26), കിടുങ്ങ് യൂണിറ്റ് കമ്മിറ്റിയംഗം പൊന്നാംപടി ആഷിക്ക് (39) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏകതേശം ആറോടെ മതിലകം സെൻറ് ജോസഫ്സ് സ്കൂളിനു സമീപം കിടുങ്ങിലാണു സംഭവം ഉണ്ടായത് .

ക ഞ്ചാവു മാഫിയയുടെ ശല്യത്തേത്തുടർന്ന് തണലോരം റസിഡൻറ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ മേഖലയിൽ മതിലകം പോലീസിൽ പരാതി നല്കിയിരുന്നു. ഇന്നലെ കടയിലെത്തി സിഗരറ്റ് ചോദിച്ചവർക്ക് കൊടുക്കരു തെന്ന് ഡി വൈ എഫ് ഐ പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പഴം ചെത്തുന്ന കത്തി എടുത്ത് ഇവർ ആക്രമിക്കുകയായിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ ആഷിക്കിൻറെ വയറിനും ബാദുഷയുടെ ചെവി വലതു തോൾ എന്നിവയ്ക്കും പരിക്കേറ്റു. ഇവരെ പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മതിലകം എസ് എച്ച് ഒ എ. അനന്തകൃഷ്ണൻറെ നേതൃത്വത്തിൽ പോലീസ്സ് സ്ഥലത്തെത്തിയിരുന്നു.