താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 100 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി..

താന്ന്യം പഞ്ചായത്ത് പ്രസിഡന്റിന് കോ വിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ 100 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി.

തൃപ്രയർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് പരിശോധന നടത്തിയത്. ജനപ്രതിനിധികൾ ഉൾപ്പെടെ അഞ്ച് പേർക്ക് കോ വിഡ് സ്ഥിരീകരിച്ച താന്ന്യം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും(18 വാർഡ്) കണ്ടെയ്ൻമെന്റ് സോണാക്കുകയും തുടർന്ന് ഓഫീസ് പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തിരുന്നു.