പുഴയിൽ ചാടി യുവതിയുടെ ആത്മഹത്യ ശ്രമം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി..

തൃശ്ശൂർ : വിയ്യൂർ പാലത്തിന് മുകളിൽ നിന്നും പുഴയിൽ ചാടി അടിമഹത്യക്ക് ശ്രമിച്ച യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനൊന്നര യോടെയായിരുന്നു സംഭവം. നടന്നെത്തിയ യുവതി പാളത്തിൽ നിന്നും പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായി മഴ പെയ്ത തിനാൽ പുഴയിൽ ഒഴുക്ക് വളരെ കൂടുതലാണ്. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേന യുവതിയെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.