നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി അറപ്പ തോടുകൾ തുറന്നു.

കടൽ കയറിയ വെള്ളവും, പെയ്ത്തു മഴയുടെ വെള്ളവും, കെട്ടിക്കിടന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ തൃപ്രയാർ -നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി അറപ്പ തോടുകൾ തുറന്നു. അറപ്പ തോടുകൾ പൊട്ടിച്ച് കടലിലേക്ക് ആണ് ഒഴുക്കിയത്. കടലേറ്റം കാരണം അറപ്പ തോടുകളിൽ മണ്ണ് കയറിയതും, വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. നാട്ടിക ബീച്ചിലെ പള്ളം വടക്ക് വശവും, മുത്തുക്കുന്നം ബീച്ചിലെയും, നാട്ടിക ബീച്ച് തേക്ക് വശവും, അറപ്പ തോടുകളാണ് തുറന്നുവിട്ട് വെള്ളം കടലിലേക്ക് ഒഴുക്കിയത്.