നാട്ടിക: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രമായ നാട്ടിക എമ്മെയ് പ്രൊജക്റ്റ് കെട്ടിടത്തിലെ കോവിഡ് കെയർ സെന്റർ ഓഗസ്റ്റ് ആദ്യവാരത്തിൽ തുറകുമെന്ന് മന്ത്രിഎ.സി. മൊയ്തീൻ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കിയാണ് എം എ യൂസഫലി കോവിഡ് ചികിൽസക്കായി വിട്ടു നൽകുന്നത്.
1300രോഗികൾക്ക് ഇവിടെ കിടത്തി ചികിൽസയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാട്ടിക എമ്മെയ് പ്രൊജക്റ്റ് കെട്ടിടം സംസ്ഥാനത്തെ തന്നെ കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള ഏറ്റവും വലുതും മികച്ചതുമായ കേന്ദ്രമാക്കി മാറുമെന്നും ഒരുക്കങ്ങൾ വിലയിരുത്തുവാൻ എത്തിയ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.