തൃശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന്‌ (ജൂലായ് 30) തുറന്നു…

തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് ബ്ലോക്ക് ഇന്ന് (ജൂലായ് 30) തുറന്നു. അനിൽ അക്കര എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവിൽ ക്രമീകരിച്ച നാല് വാർഡുകളുടെ ഉദ്ഘാടനം ഉച്ചക്ക് 12 ന് രമ്യ ഹരിദാസ് എം പി ഓൺലൈനിലൂടെ നിർവ്വഹിച്ചു.

എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സജ്ജീകരിക്കുന്ന സംസ്ഥാനത്തെ അദ്യത്തെ കോവിഡ് ബ്ലോക്കാണ് തൃശൂർ മെഡിക്കൽ കോളേജിലേത്. 150 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള പുതിയ നാല് വാർഡുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.