ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.

Covid-Update-thrissur-district-collector

ജില്ലയിൽ ബുധനാഴ്ച (ജൂലൈ 29) 31 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 56 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല. കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 2 പേർക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നും ഓരോരുത്തർക്കും രോഗം ബാധിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്.

സമ്പർക്കത്തിലൂടെ രോഗം പകർന്നവർ: വെമ്പല്ലൂർ സ്വദേശി (52, പുരുഷൻ), ചിറ്റിലപ്പിള്ളി സ്വദേശി (50, സ്ത്രീ), വരന്തരപ്പിള്ളി സ്വദേശികളായ (29, പുരുഷൻ), (25, സ്ത്രീ), പറപ്പൂക്കര സ്വദേശി (27, സ്തീ), ചിരട്ടക്കുന്ന് സ്വദേശി (54, പുരുഷൻ), ആലത്തൂർ സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി ( 50, പുരുഷൻ), പൊറുത്തുശ്ശേരി സ്വദേശി (22, പുരുഷൻ), കുറുക്കൻപാറ സ്വദേശികളായ (16 വയസ്സുളള ആൺകുട്ടി), (55, സ്ത്രീ), (42, സ്ത്രീ), (46, പുരുഷൻ),

ചെറളയം സ്വദേശികളായ (26, സ്ത്രീ), (7 വയസ്സുളള പെൺകുട്ടി), (22, സ്ത്രീ), അകമല സ്വദേശി (60, സ്ത്രീ), പനങ്ങളും (47, സ്ത്രീ), രോഗ ഉറവിടമറിയാത്ത വേളൂക്കര സ്വദേശി (29, പുരുഷൻ), രോഗ ഉറവിടമറിയാത്ത നെൻമണിക്കര സ്വദേശി (63, പുരുഷൻ), ചാലക്കുടി ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന ചാലക്കുടി സ്വദേശി (64, പുരുഷൻ), ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന നടത്തറ സ്വദേശി (22, സ്ത്രീ),

കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന വേളൂക്കര സ്വദേശി (17, പുരുഷൻ), പുല്ലൂർ സ്വദേശി (23, പുരുഷൻ), കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് രോഗം പകർന്ന കൊടകര സ്വദേശി (41, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (5 വയസ്സ്), ഗുജറാത്തിൽ നിന്നും വന്ന കോടശ്ശേരി സ്വദേശി (44, പുരുഷൻ),

സൗദിയിൽ നിന്ന് വന്ന (58, പുരുഷൻ), പറപ്പൂക്കര സ്വദേശി (42, പുരുഷൻ), മാള സ്വദേശി (30, പുരുഷൻ), ഒമാനിൽ നിന്നു വന്ന കൊരട്ടി സ്വദേശി (38, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 422 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 21 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 12866 പേരിൽ 12377 പേർ വീടുകളിലും 489 പേർ ആശുപത്രികളിലുമാണ്.