തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ട്.. മഴ ശക്തമായി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ ഇതിനോടകം തന്നെ വെള്ളത്തിലായി. ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ റോഡ് വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ പ്രളയ സാഹചര്യത്തിൽ വെള്ളക്കെട്ട് തടസങ്ങൾ നീക്കുന്നതിന് കോർപറേഷൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു കോവിഡ് ലോക്ക് ഡൗൺ വന്നത്.
ചെമ്പൂക്കാവ്, കുണ്ടുവാറ, പൂങ്കുന്നം ഹരി നഗർ, എന്നീ പ്രദേശങ്ങളും വെള്ളക്കെട്ടു ഭീതിയിലാണ്. പുഴയ്ക്കൽ മേഖലയിലെ തടസങ്ങൾ ഏറെയും നീക്കിയെങ്കിലും നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരമായില്ല. കഴിഞ്ഞവർഷം വീടുകൾ വരെ മുങ്ങിപ്പോയ മഴ ഇനിയും ശക്തമാവുമെന്ന മുന്നറിയിപ്പിൽ ആശങ്കയിലാണ് നഗരം.