‌ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു..

കുന്നംകുളത്ത്‌ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചൊവ്വന്നൂര്‍ സ്വദേശിനിയായ യുവതിയും, കാമുകനും റിമാന്റില്‍. കാമുകന്‍ പൂങ്ങാട്ട് വീട്ടില്‍ വിജീഷ് (34)‍ ചൊവ്വന്നൂര് സ്വദേശികളായ കണ്ടിരിത്തി വീട്ടില്‍ മല്ലിക (37) എന്നവരേയാണ് കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

15- അം തിയിയതി മുതലാണ് മല്ലികയ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് സുമേഷ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുന്നംകുളം സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിച്ചോട്ടത്തിന്റെ കഥ പുറത്ത് വരുന്നത്. തിരുവനന്തപുരം കിളിമാനൂരില്‍ മധുവിധു ആഘോഷത്തിനിടെ പൊലീസ് ഇരുവരേയും പൊക്കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിന് മല്ലികയും, പ്രേരണക്ക് കാമുകന് എതിരെയും പൊലീസ് കേസെടുത്തു. കോടതയില്‍ ഹാജരാക്കിയ ഇരുവരേയും കോടതി റിമാന്റ് ചെയ്തു.