ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോ വിഡ് സൂപ്പർ മാർക്കറ്റ് അടച്ചു..

ഇരിങ്ങാലക്കുടയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ  വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ സ്വദേശിക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 18നാണ് ജീവനക്കാരി പനിയെതുടർന്ന് അവധിയെടുത്തത്. തുടർന്ന് കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഇതേതുടർന്ന് ലോക് ഡൗൺ കാലത്ത് ഓൺലൈൻ വ്യാപാരം നടത്തിയിരുന്ന
സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടുകയും, സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 27 ജീവനക്കാരോടും ക്വാറന്റനിൽ
പ്രവേശിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.