തൃശ്ശൂർ : ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചു. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് സാധ്യത കുറയുന്നു എന്നും രോഗം വന്നവരിൽ ആരും തന്നെ ഇതുവരെ ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.സലജ കുമാരി പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ ഇതുവരെ 154792 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. ജില്ലയിൽ 117 ആയുർരക്ഷാ ക്ലിനിക്കുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ ഇതു സംബന്ധിച്ച് നടത്തിയ
ജില്ലയിലെ മുഴുവൻ ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലും മരുന്ന് ലഭിക്കും. ആയുർരക്ഷാ ക്ലിനിക്കുകളുടെ സുഗമമായ നടത്തിപ്പിനായി ടാസ്‌ക് ഫോഴ്‌സ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ ക്വാറന്റൈനിലുള്ളവർക്ക് പ്രതിരോധ മരുന്നുകൾ വീട്ടിൽ എത്തിച്ചു കൊടുക്കും. കോവിഡിനെ പ്രതിരോധിക്കുന്നതിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നതിനായി ജീവിതചര്യാ ക്രമീകരണങ്ങളും മരുന്നുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വാസ്ഥ്യം, സുഖായുഷ്യം എന്നീ പദ്ധതികളും ആയുർരക്ഷ ക്ലിനിക്കുകളുടെ ഭാഗമായി നടപ്പാക്കി.
60 വയസ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സുഖായുഷ്യം പദ്ധതിയിൽ ഇതുവരെ 13488 പേർക്ക് മരുന്ന് നൽകി. അറുപത് വയസിന് താഴെയുള്ളവർക്കായുള്ള സ്വാസ്ഥ്യം പദ്ധതിയിൽ 20016 പേർക്ക് മരുന്ന് നൽകി. കോവിഡ് ബാധിതരുടെ രോഗശമനത്തിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും രോഗം വീണ്ടും വരാതിരിക്കാനുമായി മരുന്ന് നൽകുന്ന പുനർജ്ജനി പദ്ധതിയിൽ ഇതുവരെ 144 പേർക്ക് മരുന്ന് നൽകി.