യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്ബ് കാണാതായ മാറ്റാമ്ബുറം മടത്തിപ്പറമ്ബില്‍ ജെയ്‌സന്റെ (45) അസ്ഥികൂടമാണ് കണ്ടെത്തിയത്. 2017 മാര്‍ച്ചിലാണ് ജെയ്‌സനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വിയ്യുര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഇദ്ദേഹത്തിന്റെ ബൈക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയിരുന്നു.
ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പള്ളിനട റോഡിലെ കെട്ടിടത്തിന്റെ ടെറസിനു മുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം തുറന്നുവിടുന്നതിനായി ഇന്നലെ ഉച്ചയോടെ കയറിയവരാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിനു സമീപം കുപ്പിയും ഒഴിഞ്ഞ ഡപ്പിയും കണ്ടെത്തി.
രണ്ടാം നിലയിലേക്കു കയറാന്‍ ഉപയോഗിച്ച കോണി മുകളിലേക്കു വലിച്ചുവച്ച നിലയിലായിരുന്നു. ഈ കെട്ടിടത്തിന്റെ നിര്‍മാണം നടത്തിയതു ജെയ്‌സനാണ്. സാമ്ബത്തിക ബാധ്യതയെ തുടര്‍ന്നു പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പൊലീസും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.