ചാലക്കുടി നഗരസഭാ പരിധിയിലെ 1 ,4 ,19 ,20 ,21 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മറിയതിനെ തുടർന്ന് ടൗൺ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നും (ജൂലായ് 26 ) അടഞ്ഞു കിടക്കും.
ചാലക്കുടിയിൽ സമൂഹ വ്യാപനമുണ്ടോ എന്നറിയുന്നതിന് വേണ്ടി സ്വാബ് ടെസ്റ്റ് നടത്തിയതിൽ 5 പേർക്ക് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളതിനാൽ കളക്ടറുമായി ചർച്ച ചെയ്തതിന്റെ ഭാഗമായി ചാലക്കുടി ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം രണ്ട് ദിവസം അടച്ചിടുന്നതിന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സെൻറ് ജെയിംസ് ഹോസ്പിറ്റൽ മുതൽ സൗത്ത് ജംഗ്ഷൻ പാലം വരെയും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് വരേയും റെയിൽവേ സ്റ്റേഷൻ റോഡിൽ ടൗൺ മുതൽ നഗരസഭ ജംഗ്ഷൻ വരെയും മാർക്കറ്റും മാർക്കറ്റ് റോഡും വരെയുള്ള ഭാഗത്തെ കടകളാണ് അടച്ചിടുന്നത് .