തൃശൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുര്‍ബ്ബാന.

തൃശൂര്‍: പേരാംഗലം തോളൂരില്‍ കൊ വിഡ് ചട്ടങ്ങള്‍ ലംഘിച്ച് ആദ്യ കുര്‍ബ്ബാന സ്വകാരണം നടത്തിയ വികാരിക്കും, വിശ്വാസികള്‍ക്കുമെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. തോളൂര്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ, വികാരി ഫാദര്‍ ജാക്‌സണ്‍ ചാലക്കല്‍, ഫാദര്‍ ഡിജോ പൊറത്തൂര്‍ റോബിന്‍ തോളൂര്‍,ഫാദര്‍ ജെയ്‌സണ്‍ ചിറ്റിലപ്പിള്ളി, ഭാരവാഹികളായ ജോസഫ് വടക്കൂട്ട് ഡെന്‍സണ്‍ പാറയില്‍ എന്നിവരുടെ നേതൃത്വത്തില്‍, ഇരുന്നൂറോളം പേര്‍ പങ്കെടുത്ത ആദ്യകുര്‍ബാന സ്വീകരണം നടത്തിയവർക്കണ് കേസെടുത്തത്. ഇവർ കൂടാതെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും പേരാമംഗലം പോലീസ് കേസെടുതിട്ടുണ്ട്