തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ ഉൾപ്പെടെയുള്ള 28 ആരോഗ്യ പ്രവർത്തകരെ 14 ദിവസം നിരീക്ഷണത്തിൽ ആക്കിയിരുന്നു. ഇവർക്കൊപ്പം വാർഡിൽ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ 256 പേർക്ക് ആൻറിജൻ പരിശോധന നടത്തി. ഇവരുടെ എല്ലാ വരുടേയും ഫലം നെഗറ്റീവ് ആണ്. ഡിസ്ചാർജ് ചെയ്യാവുന്ന രോഗികളെ 14 ദിവസത്തേക്ക് ക്വാൻ്റീനിൽ പ്രവേശിപ്പിച്ചു. വാർഡുകൾ അണുവിമുക്തമാക്കുകയും ചെയ്തു..