പ്രതിരോധ പ്രവർത്തന നിയമ ലംഘനം നടത്തിയ മൂന്ന് കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു.

കടവല്ലൂർ പഞ്ചായത്തിലെ കല്ലുംപുറത്ത് കോവിഡ് പ്രതിരോധ പ്രവർത്തന നിയമ ലംഘനം നടത്തിയ മൂന്ന് കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു. പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രം നടത്തിയ പരിശോധനയിൽ ആണ് നിയമലംഘകരെ കണ്ടെത്തിയത്. കടയിലെ ജീവനക്കാർ മാസ്‌ക് ഉപയോഗിക്കാത്തതിനെ തുടർന്ന് പച്ചക്കറി കട, ഹോട്ടൽ എന്നിവയും സന്ദർശകരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തതിനെ തുടർന്ന് ഒരു പലചരക്ക് കടയുമാണ് ആരോഗ്യ വിഭാഗം അടപ്പിച്ചത്.

കുന്നംകുളം പോലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇനിയുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും, നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.