രാത്രികാലങ്ങളിൽ ഒളിഞ്ഞുനോട്ടം ജനാലയും എയർഹോളും വഴി ടോർച്ചടിക്കലും…

തൃശൂർ .. രാത്രികാലങ്ങളിൽ ഒളിഞ്ഞുനോട്ടം ജനാലയും എയർഹോളും വഴി ടോർച്ചടിക്കൽ, ടെറസിനു മുകളിൽ നടത്തവും ഇരുപ്പും. പോരാത്തതിന് ഡിഷ് ആന്റിനയുടെ ദിശ മാറ്റിവയ്ക്കൽ. വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോലഴി
പഞ്ചായത്തിലെ നാലാം വാർഡ് പുത്തൻ മഠംകുന്ന് പൊലീസ് റോഡിൽ ‘
4 മാസത്തിലേറെയായി ഈ അജ്ഞാതന്റെ വികൃതികൾ തുടങ്ങിയിട്ട്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലാണു ശല്യം കൂടുതൽ.

ക്യാമറ ഘടിപ്പിച്ചും, ഉറക്കമിളച്ചും, ബൾബുകൾ തെളിച്ചും, പ്രദേശവാസികൾ ജാഗ്രതയോടെ ഇരുന്നിട്ടും അയാൾ ഇപ്പോഴും എത്തുന്നു. കുട്ടികളും സ്ത്രീകളും കാതോർക്കുന്നു. അജാതനെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അയൽ വീട്ടിലെ ജനാലയ്ക്ക് സമീപം ടോർച്ചുമായി നിൽക്കുന്ന . സ്ഥലവാസികളിലൊരാൾ കണ്ടിരുന്നു. പ്രദേശവാസികളെ വിളിച്ചുണർത്തി തെരച്ചിൽ നടത്തുമ്പോഴേക്കും ഇയാൾ മുങ്ങി. മറ്റൊരിക്കൽ നാട്ടുകാർ സംഘടിച്ച് അന്വേഷണം നടത്തുന്നതിനിടെ ഇയാളെ കണ്ടെങ്കിലും ഓടി രക്ഷപ്പെട്ടതായും പറയുന്നു.

ടെറസിനു മുകളിൽ സ്ഥിരം സാന്നിധ്യമായതോടെ ചില വീടുകളിൽ ക്യാമറ സ്ഥാപിച്ചെങ്കിലും ആളുടെ രൂപം പതിഞ്ഞില്ല. എന്നൽ ടോർച്ചിന്റെ വെളിച്ചം ക്യാമറയിൽ വ്യക്തവുമാണ്. ടെറസിലെ സോളർ ഹീറ്റർ പാനലിന്റെ സ്മാൻഡിൽ കയറിയാണ് ഇരിപ്പ് ഇയാളുടെ ഇരിപ്പ്. ശീതള പാനീയം ഉണ്ടാക്കുന്ന മിശ്രിതം തൂവിപ്പോയ നിലയിൽ പലയിടത്തും കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ വിയൂർ പൊലീസ് സ്റ്റേഷനിലും കോലഴി പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്.